My Blog is where I Find my Space..........

Am not a designer to create a beautiful blog . But, the expressions I made here are true ...........

25 May 2023

 നിന്റെ മുൾവേലിപ്പടർപ്പുകളിൽ പെട്ട്‌

എന്റെ ചിറകുകൾ മുറിയുന്നു..

എന്റെ പ്രാണനെ ... നീ അത്രക്കെന്നെ വേദനിപ്പിക്കുന്നു....

ഒരുപാട്  അകലങ്ങളിൽ  ആണെങ്കിലും എന്നിൽ നീ

അടുക്കുകയാണെന്നറിയുന്ന മനസ്സ്.


ഒരു കനൽക്കട്ട ഇന്നും ഉള്ളിന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു

നീയെന്നെ അറിഞ്ഞില്ലെന്ന സത്യം


ഈ കടലും ആകാശവും എന്നിൽ പെയ്തിറങ്ങുന്ന മഴയും

നിന്നിൽ നിറയട്ടെ !

പ്രണയത്തിനും മരണത്തിനും മധ്യെ 

അറിഞ്ഞു നീ സമ്മാനിക്കുന്ന വേദനകൾ....


ജീവിതം --------

കൈകോർത്തുപിടിച്ച വഴിയാത്രക്കാരായി

നമ്മൾ എന്നെങ്കിലും കണ്ടുമുട്ടട്ടെ....

2 comments:

Anonymous said...


നഷ്ടപ്രണയം സമ്മാനിക്കുന്ന വേദന - അതെത്ര ക്രൂരമാണ് എന്ന് വേദനിപ്പിക്കുന്നോർ അറിയില്ല

Nilamazha said...


സത്യം.... മുറിവേൽപ്പിക്കാൻ എളുപ്പമാണ്